കിളിമാനൂർ:വിദ്യാ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്‌നിക്കൽ ക്യാമ്പസിലെ സർഗോത്സവം പ്രശസ്ത ടെലിവിഷൻ താരം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.ടി.മാധവരാജ് രവികുമാർ അദ്ധ്യക്ഷത വഹിച്ചു.വിദ്യാ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രോജക്ട് ഡയറക്ടർ എഞ്ചിനീയർ ആർ.ദേവരാജൻ,പി.ടി.എ പ്രസിഡന്റ് അശോകൻ ആശാരി,ട്രസ്റ്റി കോർഡിനേറ്റർ അനിതാവിജയൻ,കോളേജ് യൂണിയൻ ചെയർമാൻ അനന്ദു,വൈസ് ചെയർമാൻ ശരണ്യ,ആർട്സ് ക്ലബ് സെക്രട്ടറി ശംഭുശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.വകുപ്പ് മേധാവികളായ പ്രൊഫ.കെ.വിജയകുമാർ, പ്രൊഫ.പി.എ.സഹീദ,പ്രൊഫ.എ.കെ.ശുഭാദേവി,ഡോ.എം.സി.ജോൺ വൈസ്‌ലിൻ,അസോ.പ്രൊഫ.പി.ബിജീഷ്, അസി.പ്രൊഫ.ദിവ്യാമധു തുടങ്ങിയവർ പങ്കെടുത്തു.