mgm-rly-stn

വർക്കല: അയിരൂർ എം.ജി.എം മോഡൽ സ്കൂളിലെ വിദ്യാർത്ഥികൾ ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധത്ക്കരണ പരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചു. സ്റ്റേഷൻമാസ്റ്റർ സി. പ്രസന്നകുമാർ, സ്റ്റേഷൻ മാനേജർ ശിവാനന്ദൻ, അദ്ധ്യാപകരായ ആർ. സാജൻ, ഐഡാ മേരി, സ്റ്റാഫംഗം ബ്രൂസ്, അപ്പു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.