carapakadam

വിതുര: പൊൻമുടി സന്ദർശിക്കാനെത്തിയ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഇരുവർക്കും പരിക്കേറ്റു. പൊൻമുടി മൂന്നാംവളവിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് എത്തിയതായിരുന്നു ഇവർ. പൊൻമുടി പൊലീസും ടൂറിസ്റ്റുകളും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഇവരുടെ പരിക്ക് ഗുരുതരമല്ല. പൊൻമുടി മൂന്നാം വളവിൽ അപകടങ്ങൾ പതിവായി മാറുകയാണ്. രണ്ടു ദിവസം മുൻപ് വർക്കലയിൽ നിന്ന് പൊൻമുടി സന്ദർശിക്കാനെത്തിയ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റിരുന്നു.