dam

കാട്ടാക്കട: പാഠം ഒന്ന് പാടത്തിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയ്ക്കൊപ്പം നെയ്യാർഡാം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാരും പങ്കാളികളായി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ. അജിത ഉദ്ഘാടനം ചെയ്തു. കൃഷിഓഫീസർ സുനിൽ വോളന്റിയർമാർക്ക് നെൽകൃഷിയെപ്പറ്റി ക്ലാസെടുത്തു. തുടർന്ന് വോളണ്ടിയർമാർ പഞ്ചായത്തിലെ കരനെൽകൃഷിചെയ്യുന്ന കർഷകൻ രാജുവിന്റെ പാടത്ത് നിലമൊരുക്കി ഞാറുനട്ടു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ കൗസ്തുഭം, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ രാധാകൃഷ്ണൻ നായർ, അദ്ധ്യാപകരായ ഡോ. നിഷ, ടിനോറോബിൻസൺ, ഹെലൻ, കൃഷി ഓഫീസർ സുനിൽ, കൃഷി അസിസ്റ്റന്റുമാരായ രാജേഷ്, സുനിൽ എന്നിവരും പങ്കാളികളായി.