ib

കാട്ടാക്കട:കാട്ടാക്കടപി.ആർ.വില്യം ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കാട്ടാക്കട മാഹീൻ അദ്ധ്യക്ഷത വഹിച്ചു.സിനിമാ-സീരിയൽ ആർട്ടിസ്റ്റു കളായ ജോബി,അപ്സര,ഫ്ളവേഴ്സ് കോമഡി ഉത്സവ ആർട്ടിസ്റ്റ് ഷിബു മംഗലയ്ക്കൽ,ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻജി.സ്റ്റീഫൻ,സ്കൂൾ മാനേജർ അജിത് വിൽസ് നിർമ്മൽ,പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.സുനിത,പ്രിൻസിപ്പൽ ഡോ.സുജിത ജാസ്മിൻ,ഹെഡ്മിസ്ട്രസ് ഗിൽഡ എന്നിവർ സംസാരിച്ചു.