തിരുവനന്തപുരം: കാറ്റഗറി നമ്പർ 405/2013 പ്രകാരം ആരോഗ്യ വകുപ്പിൽ ഇ.ഇ.ജി. ടെക്നിഷ്യൻ തസ്തികയിലേക്ക് ഒക്‌ടോബർ 9 ന് രാവിലെ 9 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 6 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471-2546364).
തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 419/2017 പ്രകാരം കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്ക് ഒക്‌ടോബർ 3 ന് രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ ഓഫീസിൽ ഒറ്റത്തവണ പ്രമാണപരിശോധന നടത്തും.