shemi

തിരുവനന്തപുരം: സ്തനാർബുദം ബാധിച്ച യുവതി ഓപ്പറേഷനും തുടർചികിത്സയ്ക്കുമുള്ള പണം കണ്ടെത്താൻ സുമനസുകളുടെ സഹായം തേടുന്നു. കാട്ടാക്കട നന്ദാവനത്ത് പുത്തൻവീട്ടിൽ സജീദിന്റെ ഭാര്യ ഷെമി (38)​ യാണ് ആർ.സി.സിയിലെ ചികിത്സയ്ക്ക് വഴികാണാതെ ബുദ്ധിമുട്ടുന്നത്. രോഗത്തെ തുടർന്ന് ഷെമിയുടെ മാറിടങ്ങളിലൊരെണ്ണം നീക്കം ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. ഇതിന് 10 ലക്ഷം രൂപ ചെലവ് വരും. കീമോതെറാപ്പിക്കും മറ്റുമായി ഇതുവരെ ഒരുലക്ഷം രൂപയോളം ചെലവായി. ഇതിനോടകം നാല് തവണ കീമോ ചെയ്തു. അ‍ഞ്ചാമത്തെ കീമോ 30ന് നിശ്ചയിച്ചിരിക്കുകയാണ്. ഓരോ തവണ കീമോയ്ക്കും മരുന്നുകൾക്കുമായി 4000 രൂപ വേണം. ഇനി മൂന്ന് കീമോ കൂടി കഴിഞ്ഞശേഷമായിരിക്കും ഓപ്പറേഷൻ.

സർക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം ലഭിച്ച നാല് ലക്ഷം രൂപ കൊണ്ട് വീട് നിർമ്മിച്ചുവരുന്നതിനിടെയാണ് ഷെമിയെ കാൻസർ രോഗം പിടികൂടിയത്. ഇതോടെ വീടുപണിയും നിലച്ചു. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന സജീദിന് ഇത്രയും ഭീമമായ തുക താങ്ങാവുന്നതിനുമപ്പുറമാണ്. പ്ളസ് ടു വിദ്യാർത്ഥിയായ അർഷാദ്,​ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയായ ആദിൽ എന്നിവരടങ്ങുന്നതാണ് സജീദിന്റെ കുടുംബം. സജീദിന്റെ പേരിൽ ബാങ്ക് ഒഫ് ഇന്ത്യയുടെ കാട്ടാക്കട ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 853310110003947,​ ഐ.എഫ്.എസ്.സി കോഡ്: 8KID0008533. ഫോൺ: 9895993523.