ആര്യനാട്: ചൂഴ ക്ഷീരോത്പാദക സംഘത്തിന്റെ പുനരുദ്ധാരണ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലാബീഗം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഓട്ടോമേറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരിയും പാൽസംഭരണ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹനും നിർവഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, ഡോ. ജോവാൻ ലൂയിസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ലേഖ, എസ്. അനിൽകുമാർ, ക്ഷീരവികസന ഓഫീസർ ഒ.ബി. ബിന്ദു, ഡയറി ഇൻസ്പെക്ടർ രാജീവ്, സംഘം ചെയർമാൻ ഈഞ്ചപ്പുരി സന്തു, എ. ലേഖ, ടി.കെ. രാജേഷ്, സന്തോഷ്കുമാർ, സാബു, ചൂഴഗോപൻ, രാജീവൻ എന്നിവർ പങ്കെടുത്തു.