തിരുവനന്തപുരം: ആരോഗ്യമേഖലയിൽ വിലപ്പെട്ട സംഭാവനകൾ നൽകുന്ന ഫാർമസിസ്റ്രുകൾ അവരുടെ കടമകൾ വിസ്മരിക്കാതെ കാത്തുസൂക്ഷിക്കണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ആശ്വാസ് ലൈഫ് കെയർ പ്രസ്ക്ലബിൽ സംഘടിപ്പിച്ച ലോക ഫാർമസിസ്റ്റ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആശ്വാസ് ചെയർമാൻ ബൈജു വൈ.എസ് അദ്ധ്യക്ഷനായി. ഫാർമസി മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ആർ.എസ്. താക്കൂർ, പ്രൊഫ. എ.കെ ചന്ദ്രശേഖരൻ, ഡോ. പി.കെ. ശ്രീകുമാർ, ഇ.വി. രാജേന്ദ്രൻ, കെ.എം. ഇസ്ഹാക്ക്, വി. അപ്പുക്കുട്ടൻ നായർ എന്നിവരെ ആദരിച്ചു. ഡി. ഫാം, ബി. ഫാം, എം. ഫാം എന്നീ കോഴ്സുകളിൽ ഉന്നതവിജയം നേടിയവരെ യോഗത്തിൽ അനുമോദിച്ചു. എ.ജെ. കോളേജ് പ്രിൻസിപ്പൽ ഡി. സുനിൽകുമാർ, പ്രസ്ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആശ്വാസ് ഡയറക്ടർ എസ്.എസ്. രജനീഷ് കുമാർ സ്വാഗതവും വൈസ് ചെയർമാൻ എം.വി. ജയദേവ് നന്ദിയും പറഞ്ഞു.