c-raveendranath

തിരുവനന്തപുരം : പ്രതിലോമ ചിന്തകൾ മാറ്റിയെടുത്ത് ഉത്തമ ലോകം വളർത്തിയെടുത്തവരാണ് സ്വാതന്ത്ര്യ സമര, നവോത്ഥാന നായകരെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ഐ.എൻ.എ ഹീറോ വക്കം ഖാദർ രക്തസാക്ഷിത്വ സമ്മേളനവും വക്കം ഖാദർ അവാർഡ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ പ്രസിഡന്റ് എം.എം.ഹസൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ. ബി. ഇക്‌ബാൽ അവാർഡ് ഏറ്റുവാങ്ങി. ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ഷൈലജ ബീഗം, വക്കം സുകുമാരൻ, ജമാൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഫാമി .എ.ആർ, ക്രിസ്റ്റി ബോണിഫേസ്, വക്കം സുകുമാരൻ, കെ.പ്രഭാകരൻ, എം.എ. ആസാദ് ഖാൻ, പി.എം. കുര്യാക്കോസ് എന്നിവരെ ആദരിച്ചു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം.എ. ഇക്‌ബാൽ സ്വാഗതം പറഞ്ഞു.