adaram

കിളിമാനൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കളെ കരവാരം പഞ്ചായത്ത് ആദരിച്ചു. കരവാരം വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ മോഹൻനായർ, മേവർക്കൽ എൽ.പി.എസ് അദ്ധ്യാപകൻ പ്രേമചന്ദ്രൻ എന്നിവരെയാണ് ബി.സത്യൻ എം.എൽ.എ ആദരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ദീപ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ ജൂബിലി വിനോദ്, കെ ശിവദാസൻ, ഒഫൂർ, പി.കൊച്ചനിയൻ, കരവാരം ബാങ്ക് പ്രസിഡന്റ് എസ്.മധുസൂധന കുറുപ്പ് എന്നിവർ സംസാരിച്ചു. ഏറ്റവും നല്ല എൻ.എസ്.എസ് യൂണിറ്റിനുള്ള അവാർഡ് നേടിയ കരവാരം വി.എച്ച്.എസ്.എസിനും പുരസ്കാരം നൽകി. കരവാരം പഞ്ചായത്തിൽ തന്നെ രണ്ട് അദ്ധ്യാപകർക്ക് അവാർഡ് ലഭിച്ചത് ആറ്റിങ്ങൽ മണ്ഡലത്തിൽ നടന്നു വരുന്ന ജനകീയ വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.