maradu

തിരുവനന്തപുരം: മരട് ഫ്ളാറ്റുകളിലെ താമസക്കാരെ ഈ മാസം 29 മുതൽ ഒഴിപ്പിച്ച് തുടങ്ങും. ഇതിനായി സർക്കാർ തയ്യാറാക്കിയ മാസ്റ്റർ പ്ളാൻ പ്രകാരം നാല് ദിവസത്തിനകം നാല് ഫ്ളാറ്റുകളിലെയും മുഴുവൻ പേരെയും ഒഴിപ്പിക്കണം.

ഒക്ടോബർ 11 മുതലാണ് ഫ്ളാറ്റുകൾ പൊളിച്ചുതുടങ്ങുന്നത്.പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധത്തിൽ 90 ദിവസത്തിനുള്ളിൽ എല്ലാ ഫ്ളാറ്റുകളും പൊളിക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പൊളിക്കുന്ന അവശിഷ്ടങ്ങൾ 2020 ഫെബ്രുവരി ഒമ്പതോടെ പൂർണ്ണമായി നീക്കണമെന്നും പ്ളാനിൽ പറയുന്നു. ഇതിന്റെ ആദ്യ ഘട്ടമായി ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി വിച്ഛേദിച്ചു. ജലവിതരണവും തടഞ്ഞിട്ടുണ്ട്.

മരട് മുനിസിപ്പൽ സെക്രട്ടറിയുടെ അധികച്ചുമതല നൽകിയിട്ടുള്ള ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗിനാണ് ഫ്ളാറ്റ് പൊളിക്കുന്നതിനുള്ള ചുമതല.