vm

ന്യൂയോർക്ക് : യു.എൻ രക്ഷാസമിതിയിൽ നടന്ന ഭീകരവാദത്തിനെതിരെ ചർച്ച നയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്റി വി.മുരളീധരൻ.

മോസ്‌കോ കേന്ദ്രമായുള്ള പത്ത് രാജ്യങ്ങളുടെ കൂട്ടായ്മയായ കോമൺവെൽത്ത് ഒഫ് ഇൻഡിപെൻഡന്റ് സ്റ്രേറ്രസ്( സി.ഐ.എസ്. ) , മോസ്‌കോ കേന്ദ്രമായ ആറ് രാജ്യങ്ങളുടെ കൂട്ടായ്മയായ കളക്ടീവ് സെക്യൂരിട്ടി ട്രീറ്രി ഓർഗനൈസേഷൻ( സി.എസ് ടി.ഒ), ബീജിങ് കേന്ദ്രമായ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർ‌ഗനൈസേഷൻ( എസ്. സി. ഒ) എന്നിവയും യു.എനുമായുള്ള ള സഹകരണത്തെക്കുറിച്ചായിരുന്നു ചർച്ചകൾ . ഇന്ത്യ എസ്. സി. ഒ അംഗമാണ്.

ഭീകരവാദ പ്രസ്ഥാനങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും, സാമ്പത്തിക സഹായം നൽകുന്നതിലും ഭീകരവാദ കൃത്യങ്ങൾ നടത്തുന്നതിലുമൊക്കെയുള്ള ശക്തികൾ രാജ്യാതിർത്തികൾ ഭേദിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു.