p-kashyap
p kashyap

ഇഞ്ചിയോൺ : കൊറിയൻ ഒാപ്പണർ ബാഡ്മിന്റണിലെ ഏക ഇന്ത്യൻ പ്രതീക്ഷയായ പി. കാശ്യപ് പുരുഷ സിംഗിൾസിൽ ക്വാർട്ടറിലെത്തി. പ്രീക്വാർട്ടറിൽ മലേഷ്യയുടെ ഡാരൻ ലിയുവിനെ മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ 21-17, 11-21, 21-12 നാണ് കാശ്യപ് തോൽപ്പിച്ചത്.

നേരത്തെ സൂപ്പർ താരങ്ങളായ സൈന നെഹ്‌വാൾ, പി.വി.സിന്ധു, സായ് പ്രണീത് തുടങ്ങിയവർ ആദ്യ റൗണ്ടിൽ അടിതെറ്റി വീണിരുന്നു.