1. 'ചന്ദ്രയാൻ 1' വിക്ഷേപിക്കപ്പെട്ടതെന്ന്?
2008 ഒക്ടോബർ 22
2. വെനസ്വേലയുടെ നാണയം?
ബൊളിവർ
3. 'വിക്രമാംഗദേവചരിതം" രചിച്ചത്?
ബിൽഹണൻ
4. 'കഴിഞ്ഞ കാലം" ആരുടെ ആത്മകഥയാണ് ?
കെ.പി. കേശവമേനോൻ
5. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ച കുലശേഖര രാജാവ്?
സ്ഥാണുരവിവർമ്മ
6. എന്താണ് വെനസ്ട്രാഫോബിയ?
സുന്ദരികളായ സ്ത്രീകളെ ഭയക്കുന്ന രോഗം
7. ദയാവധം നടപ്പിലാക്കിയ ആദ്യ രാജ്യം?
നെതർലൻഡ്സ് (ഹോളണ്ട്)
8. ബക്കിങ്ങാം പാലസ് ആരുടെ ഔദ്യോഗിക വസതിയാണ്?
ബ്രിട്ടീഷ് രാജ്ഞി
9. നാഷണൽ അക്കാദമി ഒഫ് ഇന്ത്യൻ റെയിൽവേ സ്ഥിതിചെയ്യുന്നത്?
വഡോദര
10. ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം?
ബാങ്കോക്ക്
11. ബ്രഹ്മോസ് മിസൈൽ ഏതൊക്കെ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് ?
ഇന്ത്യ - റഷ്യ
12. 'കിഴക്കനേഷ്യൻ കടുവകൾ" എന്നറിയപ്പെടുന്നത്?
ഹോങ്കോങ്, തായ്‌വാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ
13. 'കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം" ഇന്ത്യയിൽ നിലവിൽ വന്നതെന്ന്?
2010 ഏപ്രിൽ ഒന്നിന്
14. 'കുമ്മാട്ടി" എന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്തത്?
ജി. അരവിന്ദൻ
15. 1961ൽ ഇടുക്കി ജില്ലയിൽ നടന്ന അമരാവതി സത്യാഗ്രഹം നയിച്ചത്?
എ.കെ. ഗോപാലൻ
16. ധൻപത് റായ് ശ്രീവാസ്തവ എതു പേരിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്?
മുൻഷി പ്രേംചന്ദ്
17. മഹാത്മാഗാന്ധി ഏതു വർഷമാണ് ദക്ഷിണാഫ്രിക്കയിലെത്തിയത് ?
1893
18. ലോക ഹീമോഫീലിയ ദിനം?
ഏപ്രിൽ 17
19. അയോദ്ധ്യ ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
സരയൂ
20. 'ഇസങ്ങൾക്കപ്പുറം" എന്ന കൃതി രചിച്ചത്?
എസ്. ഗുപ്തൻനായർ