manoj

തിരുവനന്തപുരം: മകന്റെ ജീവൻ രക്ഷിക്കാൻ പെറ്റമ്മ വൃക്കകളിലൊന്നു നൽകും. പക്ഷെ, അതു മാത്രം പോരല്ലോ ജീവൻ തിരിച്ചു പിടക്കാൻ. ശസ്ത്രക്രീയക്ക് നല്ലൊരു തുകവേണം. ഇതുവരെ സുനസുകളുടെ സഹായത്തോടെയാണ് 33കാരൻ മനോജ് ഡയാലിസിസിന് വിധേയനായത്. ഉടൻ ശസ്ത്രക്രീയ വേണമെന്ന് ഡോക്ടർമാർ പറയുന്നത്. എന്നാൽ അതിനുവേണ്ട തുക കണ്ടെത്തനാകാതെ ഉഴലുകയാണ് മനോജ്. തിരുവല്ലം മണമേൽ വയലിൽ പരേതനായ രവീന്ദ്രന്റെയും ശാന്തയുടെയും മകനായ മനോജ്.

നല്ലൊരു ഭാവി സ്വപ്നം കണ്ട് ഗൾഫിൽ ജോലി തേടിപ്പോയ മനോജിന് അവിടെ നിന്നും നാട്ടിലേക്കു തിരിച്ചുവരേണ്ടി വന്നു. അപ്പോഴാണ് വൃക്കരോഗവും ഒപ്പം കൂടിയത്. കടബാദ്ധ്യതയ്ക്കൊപ്പം രോഗം കൂടി തളർത്തിയപ്പോഴും മനക്കരുത്ത് കൊണ്ട് അതിനെ നേരിട്ടു. ഇതിനിടെ സ്വന്തമായി ഒരു കട തുടങ്ങി.

വയസായ അമ്മയെ സംരക്ഷിക്കാനും ചികിത്സയ്ക്കുള്ള തുക കണ്ടെത്താനുമായി കഴിയുന്ന പണിക്കൊക്കെ മനോജ് പോയി. പക്ഷേ, വൃക്കരോഗം കടുത്തതോടെ മനോജിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു. വീണ്ടും ഡയാലിസിസ് തുടങ്ങയതോടെ ജോലി ചെയ്യാനാവാതായി. വരുമാനം നിലച്ചു, ജീവിതം വഴിമുട്ടി. പ്രായത്തിന്റെ അവശതകളുള്ള അമ്മയ്ക്കും വേണം മരുന്നുകളേറെ.

ഇനി ഏക പോംവഴി വൃക്ക മാറ്റിവയ്ക്കലാണ്. അമ്മ തന്നെ വൃക്ക നൽകാൻ തയാറായി. അടുത്ത മാസമാണ് ശസ്ത്രക്രീയ പക്ഷേ, ചികിത്സാ ചെലവ് താങ്ങാൻ നിത്യവൃത്തിക്ക് പോലും മനോജിനും അമ്മയ്ക്കും കഴിവില്ല. സുമനുസുകൾ സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. എസ്.ബി.ഐയുടെ അമ്പലത്തറ (ഐ.എഫ്.എസ്.സി കോഡ്: SBIN0071191) ​ ശാഖയിലെ 67292815637 എന്ന അക്കൗണ്ട് നമ്പറിലേക്ക് സഹായമെത്തിക്കാം. മനോജിന്റെ ഫോൺ: 9207798335