സിഡ്നി: ആസ്ട്രേലിയയിലെ പ്രശസ്ത മാർഷൽ ആർട്ട് താരം മേഗൻ ആൻഡേഴ്സണിന്റെ ആരാധകർക്ക് സന്തോഷംകൊണ്ട് ഇരിക്കാൻ വയ്യാത്ത അവസ്ഥയിലാണ്. അടിവസ്ത്രം മാത്രംധരിച്ചുനിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റുചെയ്തതാണ് കാരണം. കളിക്കളത്തിലും സോഷ്യൽമീഡിയയിലും അല്പസ്വല്പം മേനിയഴക് കാട്ടുമെങ്കിലും ഇത്തരത്തിൽ ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നത് ആദ്യമാണ്. ആയിരങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ മേഗനെ പിന്തുടരുന്നത്.
തികച്ചും അപ്രതീക്ഷിതമായാണ് മേഗൻ ചിത്രങ്ങൾ പോസ്റ്റുചെയ്തത്. കാര്യം അറിഞ്ഞതോടെ ചിത്രങ്ങൾ കാണാൻ ആരാധകരുടെ ഇടിച്ചുകയറ്റമായിരുന്നു. എല്ലാ ഒന്നിനൊന്ന് മികച്ചതെന്നായിരുന്നു മിക്കവരുടെയും കമന്റ്. ഇതുക്കും മേലെയുളള ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു എന്നും ചിലർ കമന്റിട്ടു.
ചിത്രങ്ങളിടുമ്പോൾ ഇത്രയ്ക്ക് വൈറലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് താരത്തിന്റെ അടുപ്പക്കാർ പറയുന്നത്. ശരീരത്തിലെ ടാറ്റൂചിത്രങ്ങൾ ആരാധകരെ കാണിക്കുകയായിരുന്നു ലക്ഷ്യം. അതുവിജയിച്ചതിൽ മേഗൻ സന്തോഷത്തിലാണ്.
അർദ്ധനഗ്നയായി പോസുചെയ്തപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നും ഇതൊന്നും വലിയ കാര്യമല്ലെന്നുമാണ് മേഗൻ പറയുന്നത്. അങ്ങനെ ചെയ്യണമെന്നുതോന്നിയപ്പോൾ ചെയ്തു അത്രമാത്രം. ആരാധകരെ തൃപ്തിപ്പെടുത്താൻ മാത്രമാണ് ഇത്തരം ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നത് എന്ന വാദത്തെയും മേഗൻ തള്ളി. കഴമ്പില്ലാത്ത വിമർശനം എന്നാണ് മേഗൻ ഇൗ ആരോപണത്തെ വിശേഷിപ്പിച്ചത്. ഇരുപത്തൊമ്പതുകാരിയായ മേഗൻ നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്.