നെടുമങ്ങാട് : അഖില കേരള വിശ്വകർമ്മ മഹാസഭ താലൂക്ക് യൂണിയൻ വിശ്വകർമ്മ ദിനാഘോഷവും സാംസ്കാരിക സമ്മേളനവും വിശ്വകർമ്മദേവ പൂജയും നെടുമങ്ങാട് ഗ്രീൻലാൻഡ് ആഡിറ്റോറിയത്തിൽ നടന്നു.യൂണിയൻ പ്രസിഡന്റ് തത്തൻകോട് ആർ. കണ്ണന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി. വാമദേവൻ ഉദ്‌ഘാടനം ചെയ്തു.ഹിന്ദു ധർമ്മ പ്രചാരസഭ സംസ്ഥാന ജനറൽ സെക്രട്ടറി ജി.എം മനോജ് ആത്മീയ പ്രഭാഷണവും മഹാസഭ വൈസ് പ്രസിഡന്റ് കരമന പി.ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണവും നടത്തി.ജില്ലാ പ്രസിഡന്റ് അഡ്വ.ആർ.രാജ്‌കുമാർ വിശ്വകർമ്മദിന സന്ദേശം നൽകി.എം.എൽ. മോഹൻകുമാർ,തച്ചർമഠം അനിൽകുമാർ, നഗരസഭ കൗൺസിലർ ടി. അർജുനൻ, പൂവത്തൂർ സദാശിവൻ,കെ.എ പെരുമാൾ, ശാന്തബാബു,സുകുമാരൻ ആശാരി,എസ്.പ്രസന്നകുമാർ, എ.വിനോദ്കുമാർ,പുളിമൂട് സജി,ടി.ശ്യാമള,ഉഷ തുടങ്ങിയവർ പ്രസംഗിച്ചു.യൂണിയൻ സെക്രട്ടറി പി.ഉദയകുമാർ സ്വാഗതവും ട്രഷറർ ബി.ജയൻ നന്ദിയും പറഞ്ഞു.