ddd

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ ജപമാല മാസാചരണത്തിന് മുന്നോടിയായുളള വിളംബര ബൈക്ക് റാലിക്ക് തുടക്കമായി. മരിയൻ തീർഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വർഗാരോപിത മാതാ ദേവാലയത്തിൽ നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോ ഓഡിനേറ്റർ ഫാ.വി.പി. ജോസ് മെറ്റൽപതാക കൈമാറി ബൈക്ക് റാലിക്ക് തുടക്കം കുറിച്ചു. ലീജിയൻ ഒഫ് മേരി നെയ്യാറ്റിൻകര കമ്മിസിയം പ്രസിഡന്റ് ഷാജി ബോസ്കോ, വൈസ് പ്രസിഡന്റ് ജോൺ വർഗ്ഗീസ്, സുകുമാരൻ, ബ്യൂൺമേരി തുടങ്ങിയവർ പങ്കെടുത്തു. നെയ്യാറ്റിൻകര രൂപതയിലെ 22 കേന്ദ്രങ്ങൾ സന്ദർശിച്ച് ഇന്ന് നെടുമങ്ങാട്ട് റാലി സമാപിക്കും. ഒക്ടോർ 1 മുതലാണ് ജപമാല മാസാചരണത്തിന് തുടക്കം. നെയ്യാറ്റിൻകര രൂപതയുടെ ജപമാല പതയാത്ര ഒക്ടോബർ 20ന് നെടുമങ്ങാട് അനിമേഷൻ സെന്ററിൽ നിന്ന് ആരംഭിച്ച് താന്നിമൂട് പരിശുദ്ധ അമലോത്ഭവമാതാ ദേവാലയത്തിൽ സമാപിക്കും.