വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറ ഇളകിത്തുടങ്ങിയെന്നു തെളിയിക്കുന്ന ജനവിധിയാണ് പാലായിലേതെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. യു.ഡി.എഫിന്റെ അധമ രാഷ്ട്രീയ സംസ്കാരം ഏറ്റവും കൂടുതൽ പ്രതിഫലിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്. ജാതിമത രാഷ്ട്രീയം ഏകോപിപ്പിക്കുകയും ബി.ജെ.പിയുമായി കൂട്ടുകച്ചവടം നടത്തുകയും ചെയ്യുന്ന യു.ഡി.എഫിന്റെ സ്ഥിരം നീക്കങ്ങൾ വിജയിച്ചില്ല. സംസ്ഥാന സർക്കാരിന്റെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയമെന്നും വിജയരാഘവൻ പറഞ്ഞു