padammangalapuram

മംഗലപുരം: സംസ്ഥാന കാർഷിക വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയിൽ പങ്കാളികളായി മംഗലപുരം ഗ്രാമ പഞ്ചായത്തിലെ കുട്ടികൾ പുന്നയ്ക്കോണം ഏലായിൽ നെൽ കൃഷിക്കായി പാടത്തിറങ്ങി. തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ, പാട്ടം എൽ .പി സ്കൂൾ വിദ്യാർത്ഥികൾ മഴ പെയ്തിട്ടും ആവേശത്തോടു കൂടി വയലിൽ ഞാറു നടാൻ കർഷക വേഷമണിഞ്ഞ് മുന്നോട്ടു വന്നു. . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം പഞ്ചായത്തു തല പദ്ധതി ഉദ്‌ഘാടനം നിർവഹിച്ചു. വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി, ഗ്രാമ പഞ്ചായത്ത് മെമ്പർ മുരുക്കുംപുഴ എം. ഷാനവാസ്‌, തോന്നയ്ക്കൽ സ്കൂൾ ഹെഡ്‌മിസ്‌ട്രസ്‌ റസിയ ബീവി, പാട്ടം സ്കൂൾ അദ്ധ്യാപിക ബീന, മുരളീധരൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.