നേമം: കല്ലിയൂർ ഗ്രാമപഞ്ചായത്തും എക്സൈസ് വകുപ്പും സംയുക്തമായി ലഹരി വിരുദ്ധ സെമിനാർ, ലഹരി വിരുദ്ധ റാലി, ലഹരി വിരുദ്ധ ചിത്രപ്രദർശനം എന്നിവ സംഘടിപ്പിച്ചു. പുന്നമൂട് ഗവ. മോഡൽ എച്ച്.എസ്.എസിലെ എസ്.പി.സി യൂണിറ്റ് പങ്കാളികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്‌മി ഉദ്ഘാടനം ചെയ്‌തു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റോബിൻ ജോസ്, ഹെഡ്മിസ്ട്രസ് ആർ. അനിത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു. കേരള ലഹരി നിർമ്മാർജ്ജന സമിതി അദ്ധ്യക്ഷൻ രാജൻ അമ്പൂരി ബോധവത്കരണ സെമിനാറിൽ സംസാരിച്ചു.