നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ലാരൂപീകരണ യൂവജന സമിതിയുടെ ആഭിമുഖ്യത്തിൽ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ നാടുകടത്തൽ ദിന അനുസ്‌മരണ യോഗം സംഘടിപ്പിച്ചു. നെയ്യാറ്റിൻകര സ്വദേശാഭിമാനി സ്‌മാരകത്തിൽ ഹാരാർപ്പണവും പുഷ്‌പാർച്ചനയും നടത്തി. യോഗത്തിൽ യുവജന സമിതി ചെയർമാൻ ഡോ. വിഷ്ണു വി.സി അദ്ധ്യക്ഷത വഹിച്ചു. ജി. ബാലകൃഷ്‌ണപിള്ള മൂഖ്യപ്രഭാഷണം നടത്തി. ഡോ. സി.വി. ജയകുമാർ, ചന്ദ്രശേഖരൻ, നെയ്യാറ്റിൻകര ജയചന്ദ്രൻ, അഡ്വ. മുഹിനുദ്ദീൻ, നെയ്യാറ്റിൻകര രാജകുമാർ, അമരവിള സതീദേവി, എസ്. സപേശൻ, ആർ. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആൽബിൻ കിളിയൂർ സ്വാഗതവും മാമ്പഴക്കര സാം നന്ദിയും പറഞ്ഞു.