vm-sudheeran

ജനഹിതം മാനിക്കാതെയും അണികളുടെ വികാരം ഉൾക്കൊള്ളാതെയും മുന്നോട്ടു പോകുന്ന യു.ഡി.എഫ് നേതൃത്വത്തിനുള്ള ജനാധിപത്യ വിശ്വാസികളുടെ ശക്തമായ താക്കീതാണ് പാലായിലെ ജനവിധിയെന്ന് വി.എം. സുധീരൻ തലസ്ഥാനത്ത് പ്രതികരിച്ചു. സത്യസന്ധമായ പരിശോധനയിലൂടെ തെറ്റുകളും തെറ്റായ ശൈലികളും തിരുത്താൻ നേതൃത്വം തയ്യാറാകണം. എന്ത് അടിച്ചേല്പിച്ചാലും ജനങ്ങൾ അംഗീകരിക്കുമെന്ന മനോഭാവത്തിൽ മാറ്റം വരണം. മറ്റെന്തിനെക്കാളും ഗ്രൂപ്പ് താത്പര്യങ്ങൾ മുറുകെപ്പിടിക്കുന്ന ഇന്നത്തെ രീതിയിൽ മാറ്റം വന്നേ മതിയാകൂ.