sivagiri

തിരുവനന്തപുരം : ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയന്റെ നേതൃത്വത്തിൽ തീർത്ഥാടന പദയാത്ര നടത്താൻ യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിലിന്റെ അദ്ധ്യക്ഷതയിൽ വെള്ളാപ്പള്ളി ചാരിറ്റി സെന്ററിൽ കൂടിയ യൂണിയൻ കൗൺസിൽ യോഗം തീരുമാനിച്ചു. തീർത്ഥാടനപദയാത്ര വിജയിപ്പിക്കുന്നതിന് വി. വിശ്വലാൽ (ചെയർമാൻ), വി. ഗിരി ഒറ്റിയിൽ (വൈസ് ചെയർമാൻ), സരസ്വതി മോഹൻദാസ് (ജനറൽ കൺവീനർ), കോലത്തുകര പ്രമോദ് (കോ-ഒാർഡിനേറ്റർ), ബൈജുതമ്പി (ജോയിന്റ് കോ-ഒാർഡിനേറ്റർ), കെ.വി. അനിൽകുമാർ (പബ്‌ളിസിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് ക്യാപ്ടനും വടുവൊത്ത് പ്രസാദ് വൈസ് ക്യാപ്ടനുമായ തീർത്ഥാടന പദയാത്ര കുമാരപുരം ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. രക്ഷാധികാരികളായി യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, യോഗം ഡയറക്ടർ ബോർഡംഗങ്ങളായ കടകംപള്ളി സനൽ, കരിക്കകം ആർ. സുരേഷ് കുമാർ എന്നിവരെയും തിരഞ്ഞെടുത്തു. പീതാംബരധാരികളായി പദയാത്രയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9895020543 എന്ന നമ്പരിൽ ബന്ധപ്പെടണം. തീർത്ഥാടന പദയാത്രയെക്കുറിച്ച് ആലോചിക്കുന്നതിന് ഒക്ടോബർ 2ന് വൈകിട്ട് 3ന് ശാഖാഭാരവാഹികളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും യോഗം യൂണിയൻ ആഫീസിൽ ചേരുമെന്ന് യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് അറിയിച്ചു.