തിരുവനന്തപുരം: പാറശാല സ്വദേശി ശ്രീജീവിന്റേത് കസ്റ്രഡി കൊലപാതകമല്ല, ആത്മഹത്യയാണെന്ന സി.ബി.എെ കണ്ടെത്തൽ തള്ളണമെന്ന ആവശ്യവുമായി അമ്മ പ്രമീള ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ.

സി.ബി.എെ റിപ്പോർട്ട് അംഗീകരിക്കുന്നതിൽ ആക്ഷേപമുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ട് കോടതി നൽകിയ സമൻസിനെ തുടർന്നാണ് പ്രമീള കോടതിയിൽ ഹാജരായത്. സി.ബി.എെ റിപ്പോർട്ട് തള്ളണമെന്ന ആവശ്യം ഉന്നയിച്ച് ഹർജി ഫയൽ ചെയ്യാൻ സമയം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോടതി നവംബർ 16 വരെ സമയം അനുവദിച്ചു.

2014 മേയ് 21 നാണ് പാറശാല പൊലീസ് കസ്റ്രഡിയിൽ വച്ച് ശ്രീജീവ് മരണമടഞ്ഞത്. നീതി തേടി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത് വർഷങ്ങളായി സെക്രട്ടേറിയറ്റ് പടിക്കൽ സമരത്തിലാണ്.