പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ മ്യൂസിക് പ്രാക്ടിക്കൽ ഒക്ടോബർ 3 ന് അതത് കോളേജുകളിൽ നടത്തും.
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് രണ്ടാം സെമസ്റ്റർ ബി.എസ് സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിന്റെ (പ്രോഗ്രാമിംഗ് ഇൻ 'C' ലാബ്) പ്രാക്ടിക്കൽ പരീക്ഷയും കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് നാലാം സെമസ്റ്റർ ബി.എസ് സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിന്റെ (പ്രോഗ്രാമിംഗ് ലാബ് II) പ്രാക്ടിക്കൽ പരീക്ഷയും യഥാക്രമം ഒക്ടോബർ 1 നും 10 നും അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.
നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ് സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പ്രോഗ്രാമിന്റെ കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 3 മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ചും എൻവയൺമെന്റൽ സയൻസ് ആൻഡ് എൻവിയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് പ്രോഗ്രാമിന്റെ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ ഒക്ടോബർ 4 നും നടത്തും.
നാലാം സെമസ്റ്റർ ബി.എസ് സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബി.എസ് സി ബയോടെക്നോളജി (മൾട്ടിമേജർ) പരീക്ഷകളുടെ പ്രാക്ടിക്കൽ 30 മുതലും ബി.പി.എ വോക്കൽ പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 16 മുതൽ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ചും നടത്തും.
നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സുവോളജി (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 21 മുതൽ നടത്തും.
നാലാം സെമസ്റ്റർ ബി.എസ് സി ജിയോളജി (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 3 മുതൽ നടത്തും.
ആറാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം) മേയ് 2019 ബയോടെക്നോളജി ആൻഡ് ബയോ കെമിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ 30 ന് തിരുവനന്തപുരം പാപ്പനംകോട് എസ്.സി.ടി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
വൈവ
നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് പരീക്ഷയുടെ വൈവ 30 മുതൽ ഒക്ടോബർ 4 വരെ എസ്.എൻ കോളേജ്, കൊല്ലം, എസ്.ഡി കോളേജ്, ആലപ്പുഴ, ഗവ.കോളേജ് ഫോർ വിമൻ, വഴുതയ്ക്കാട്, ഗവ.ആർട്സ് കോളേജ്, തിരുവനന്തപുരം കേന്ദ്രങ്ങളിൽ നടത്തും.
എം.എ ബിസിനസ് ഇക്കണോമിക്സ് പരീക്ഷയുടെ വൈവ ഒക്ടോബർ 9 ന് ഗവ. വനിതാ കോളേജിൽ നടത്തും.
പരീക്ഷാകേന്ദ്രങ്ങൾ
ബി.എ/എസ്.ഡി.ഇ ബിരുദ (2017 അഡ്മിഷൻ) മൂന്നാം സെമസ്റ്റർ പരീക്ഷകൾക്ക് ഗവ.ആർട്സ് കോളേജ്, തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ ഇമ്മാനുവേൽ കോളേജ്, വാഴിച്ചലും യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം അപേക്ഷിച്ചവർ കെ.എൻ.എം ഗവ.കോളേജ്, കാഞ്ഞിരംകുളത്തും എസ്.ഡി.ഇ, പാളയം അപേക്ഷിച്ചവർ കെ.യു.സി.ടി.ഇ, കുമാരപുരത്തും ഗവ.കോളേജ്, നെടുമങ്ങാട് അപേക്ഷിച്ചവർ നാഷണൽ കോളേജ്, മണക്കാടും ക്രിസ്റ്റ്യൻ കോളേജ്, കാട്ടാക്കട അപേക്ഷിച്ചവർ വി.ടി.എം.എൻ.എസ്.എസ് കോളേജ്, ധനുവച്ചപുരത്തും എസ്.എൻ കോളേജ്, വർക്കല അപേക്ഷിച്ചവർ ലയോള കോളേജ്, ശ്രീകാര്യത്തും എസ്.ഡി കോളേജ്, ആലപ്പുഴ അപേക്ഷിച്ചവർ എസ്.എൻ കോളേജ്, ചേർത്തലയിലും പരീക്ഷ എഴുതണം. മറ്റ് പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിദ്യാർത്ഥികൾ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അതിൽ രേഖപ്പെടുത്തിയിട്ടുളള പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം.
പാർട്ട് III ബികോം ആനുവൽ സ്‌കീം (പ്രൈവറ്റ് എസ്. ഡി. ഇ) സപ്ലിമെന്ററി പരീക്ഷകൾക്ക് യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ ക്രിസ്ത്യൻ കോളേജ് കാട്ടാക്കടയിലും, എസ്.എൻ കോളേജ് ഫോർ വിമൻ, കൊല്ലം അപേക്ഷിച്ചവർ എസ്.എൻ കോളേജ്, കൊല്ലത്തും ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം അപേക്ഷിച്ചവർ ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ്, കൊല്ലത്തും ഗവ ആർട്സ് കോളേജ് തിരുവനന്തപുരം അപേക്ഷിച്ച ഓൺലൈൻ വിദ്യാർഥികൾ വി.ടി. എം. എൻ. എസ്. എസ് കോളേജ് ധനുവച്ചപുരത്തും എസ് ഡി കോളേജ്, ആലപ്പുഴ അപേക്ഷിച്ചവർ എം.എസ്.എം കോളേജ് കായംകുളത്തും മാർ ഇവാനിയോസ് കോളേജ്, നാലാഞ്ചിറ അപേക്ഷിച്ചവർ എംജി കോളേജ്, തിരുവനന്തപുരത്തും എസ്.എൻ കോളേജ്, വർക്കല അപേക്ഷിച്ചവർ ഗവ. കോളേജ് ആറ്റിങ്ങലിലും എസ്.എൻ കോളേജ് ചാത്തന്നൂർ അപേക്ഷിച്ചവർ ഡി.ബി കോളേജ്, ശാസ്താംകോട്ടയിലും ഗവ. കോളേജ്, നെടുമങ്ങാട് അപേക്ഷിച്ചവർ നാഷണൽ കോളേജ്, മണക്കാട് തിരുവനന്തപുരത്തും, എൽ.എസ്. സി തൃശൂർ, എൽ.എസ്.സി കാസർകോട്, എൽ.എസ്.സി മലപ്പുറം എന്നിവ അപേക്ഷിച്ചവർ സെന്റ്. മൈക്കിൾസ് കോളേജ്, ചേർത്തലയിലും പരീക്ഷ എഴുതണം.
പരീക്ഷാഫീസ്
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 10 വരെയും 150 രൂപ പിഴയോടെ 14 വരെയും 400 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ സയൻസ് (പി.ജി.ഡി.ബി.എസ്) ഒന്നും രും സെമസ്റ്റർ പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ
ഇന്റർവ്യൂ മാറ്റി
ഒക്ടോബർ 4, 5 തീയതികളിൽ നടത്താനിരുന്ന ലൈബ്രറി അസിസ്റ്റന്റ് (കരാർ അടിസ്ഥാനം) തസ്തികയിലേക്കുളള ഇന്റർവ്യൂ മാറ്റിവച്ചു.