വെള്ളറട: പത്താംക്ളാസ് വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ആനപ്പാറ പൂവർകുഴി കോളനിയിൽ ഓട്ടോ ഡ്രൈവർ സുരേഷ് (21) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മപത്തച്ഛന്റെ പരാതിയെ തുടർന്ന് വെള്ളറട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെണ് കോളനിയിലെ രഹസ്യകേന്ദ്രത്തിൽ നിന്ന് വെള്ളറട സി. ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.