bvp-school

പാറശാല: തപാൽ വകുപ്പിന്റെ നേതൃത്വത്തിൽ ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിൽ പുതിയതായി രൂപീകരിച്ച ഫിറ്റാലറ്റി ക്ലബ് തിരുവനന്തപുരം സൗത്ത് സോൺ തപാൽ സൂപ്രണ്ട് സി. ശിവദാസൻ പിള്ള ഉദ്ഘാടനം ചെയ്തു. സീനിയർ ഫിറ്റാലിസ്റ്റും അനന്തപുരി ഫിറ്റാലറ്റി ക്ലബ് സെക്രട്ടറിയുമായ മോഹനചന്ദ്രൻ നായർ ഫിറ്റാലറ്റിയുടെ ചരിത്രത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ശില്പശാല നടത്തി. നെയ്യാറ്റിൻകര തപാൽ വകുപ്പ് ഇൻസ്‌പെക്ടർ അജിത്ത് സ്‌കൂൾ ഡെപ്യൂട്ടി പ്രിൻസിപ്പൽ ശ്രീകുമാർ, വിഴിഞ്ഞം തപാൽ ഓഫീസർ അയ്യപ്പൻ നായർ, പ്രഭ പ്രതാപ് എന്നിവർ പങ്കെടുത്തു.