malayinkil

മലയിൻകീഴ്: മലയിൻകീഴ് ഗവ. മാധവകവി സ്‌മാരക ആർട്സ് ആൻഡ് സയൻസ് കോളേജ്, മുളയറ ബി.ജെ.സി.എസ്.ഐ ആർട്സ് ആൻഡ് സയൻസ് കോളേജ്, വിളപ്പിൽശാല സരസ്വതി ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. മലയിൻകീഴ് ഗവ. മാധവകവി കോളേജിൽ ചെയർമാൻ സ്ഥാനത്തേക്ക് മാത്രമാണ് മത്സരമുണ്ടായിരുന്നത്. മറ്റ് സീറ്റുകളിൽ എസ്.എഫ്.ഐക്ക് എതിരില്ലായിരുന്നു. കെ.എസ്.യു സ്വതന്ത്രനായി മത്സരിച്ച നവനീതിനെ 143 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എസ്.എഫ്.ഐയിലെ അജിത്ത് ബാബു ചെയർമാനായത്. ജനറൽ സെക്രട്ടറിയായി ജി.ബി. നന്ദുവിനെയും വൈസ് ചെയർമാനായി സഹദിയ ബീവിയെയും തിരഞ്ഞെടുത്തു. മലയിൻകീഴ് ജംഗ്ഷനിൽ വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തി. മുളയറ ബി.ജെ.സി.എസ്.ഐ കോളേജിലും മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. ചെയർമാനായി ബി.എസ്. അഭിജിത്തിനെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി ശ്യാം കൃഷ്‌ണനും വൈസ് ചെയർമാനായി അഞ്ചന കൃഷ്‌ണനും വിജയിച്ചു. വിദ്യാർത്ഥികൾ മുളയറയിൽ ആഹ്ലാദ പ്രകടനം നടത്തി. എസ്.എഫ്.ഐ സ്ഥാനാർത്ഥികളെ വിജയിപ്പിച്ച എല്ലാ വിദ്യാർത്ഥികൾക്കും എസ്.എഫ്.ഐ വിളപ്പിൽ ഏരിയാ കമ്മിറ്റി സെക്രട്ടറി ഹരികൃഷ്ണനും പ്രസിഡന്റ് ജോബിൻ കോശിയും നന്ദി അറിയിച്ചു