maranalloor

മലയിൻകീഴ് : മാറനല്ലൂർ പുന്നാവൂർ അരുവിക്കര മൈലാടുംപാറ കിഴക്കുംകര വീട്ടിൽ ജോസഫി(67)ന്റെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തി.പാരമ്പര്യ ചികിത്സ നടത്തിയിരുന്ന ജോസഫ് ഒറ്റയ്ക്കായിരുന്നു താമസം.മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായി മാറനല്ലൂർ പൊലീസ് പറഞ്ഞു.ഇന്നലെ രാവിലെ മുതൽ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കണ്ടെത്തിയത്.