oommen-chandy

പാലായിലേത് തികച്ചും അപ്രതീക്ഷിത പരാജയമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. പരാജയകാരണങ്ങൾ വിശദമായി പഠിക്കും. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കു ലഭിച്ച വോട്ട് കുറഞ്ഞു. മ​റ്റു കാരണങ്ങൾ പരിശോധിക്കും. കേരളത്തിലെ ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകും.ഐക്യ ജനാധിപത്യ മുന്നണിക്ക് ശക്തമായ അടിസ്ഥാനം കേരളത്തിലുണ്ട്. നല്ല രീതിയിലുള്ള പ്രവർത്തനം യു.ഡി.എഫ് പാലായിൽ നടത്തി. അഞ്ച് ഉപതെരഞ്ഞെടുപ്പുകൾ നേരിടാൻ യു.ഡി.എഫ് സജ്ജമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.