erayamkode

മലയിൻകീഴ്: തൂങ്ങാംപാറ ഇറയാംകോട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശ്രീരുദ്ര കലശാഭിഷേകത്തിന്റെ ഭാഗമായി യജ്ഞശാലയിൽ മുൻ ചീഫ് സെക്രട്ടറി തുളസീവനം ആർ. രാമചന്ദ്രൻനായർ ഭദ്രദീപം തെളിച്ചു. ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ എൻ. ഭാസുരാംഗന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ.ബി. സതീഷ് എം.എൽ.എ, ക്ഷേത്ര തന്ത്രി എൻ. മഹാദേവൻപോറ്റി, മലയിൻകീഴ് വേണുഗോപാൽ, എ. സുരേഷ് കുമാർ, ജി. സന്തോഷ് കുമാർ, എ. അഷറഫ്,ജി. സതീഷ് കുമാർ, സോമശേഖരൻ നായർ, കെ. ധനപാലൻ, എം.എസ്. വിജയകുമാർ, കെ. അജിത് എന്നിവർ സംസാരിച്ചു. മഹാദേവ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനം നാലുഘട്ടം പൂർത്തിയായിരുന്നു. അഞ്ചാം ഘട്ടമായ ശ്രീരുദ്ര കലശാഭിഷേക പൂജകൾ ഇന്ന് രാവിലെ നടക്കും. രാവിലെ 28 ഭാവങ്ങളിൽ ഗണപതിയെ ധ്യാനിച്ച് 1008 നാളികേരങ്ങളിൽ വിശേഷാൽ കൂട്ടുണ്ടാക്കി അഷ്ടദ്രവ്യ മഹാഗണപതിഹോമം, സുകൃതഹോമം, മഹാസുദർശന ഹോമം എന്നിവയും നാളെ മഹാശ്രീചക്രത്തിൽ ദേവിയുടെ വിവിധ ഭാവങ്ങൾ മൂന്നു നേരമായി സങ്കല്പിച്ച് പൂജ നടക്കും. നവരാത്രി ആരംഭ ദിവസം വിദ്യാർത്ഥികൾക്ക് സരസ്വതി പൂജയ്‌ക്ക്‌ അവസരമുണ്ടായിരിക്കും. 30ന് ക്ഷേത്ര തന്ത്രിയുടെ നേതൃത്വത്തിൽ ശ്രീരുദ്ര കലശാഭിഷേക പൂജ നടക്കും.