1. nims

തിരുവനന്തപുരം : ദക്ഷിണകേരളത്തിലെ ആദ്യ ഹൃദയചികിത്സാകേന്ദ്രമായ നിംസ് ഹാർട്ട് ഫൗണ്ടേഷന്റെ 12-ാം വാർഷികം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനകീയ ഹൃദയചികിത്സാകേന്ദ്രമാണ് നിംസ് ഹാർട്ട് ഫൗണ്ടേഷനെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങളിൽ ഹൃദയാരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. ജി. മാധവൻനായർ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഹൃദ്രോഗികളുടെ എണ്ണം വർദ്ധിക്കുന്ന കാലഘട്ടത്തിൽ നിംസിന്റെ പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് ആശ്വാസമാണെന്നും അദ്ദേഹം ചൂïിക്കാട്ടി.
നിംസ് ഹാർട്ട് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നൂറൂൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ വൈസ്ചാൻസലറും നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ എം.എസ്. ഫൈസൽഖാൻ വിശദീകരിച്ചു. ചികിത്സയുടെ കാര്യത്തിൽ കേരളം മുന്നിലാണെങ്കിലും സൂപ്പർസ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെയും ആധുനിക സങ്കീർണ യന്ത്രങ്ങളുടെയും സജ്ജീകരണങ്ങളുടെയും അഭാവം കാരണം ഗ്രാമീണ മേഖലയിൽ സങ്കീർണചികിത്സാ പദ്ധതികൾ നടപ്പാക്കാൻ പ്രയാസമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ 2018-19 ൽ നൂറുശതമാനം വിജയം കാഴ്ചവയ്‌ക്കാൻ നിംസ് മെഡിസിറ്റിക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫ. ജോർജ് ഒാണക്കൂർ, മുതിർന്ന പത്രപ്രവർത്തകൻ കെ.പി. മോഹനൻ, സിനിമാസംവിധായകനും നടനുമായ മധുപാൽ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ.കെ. ഷിബു, പങ്കജ് ഹോട്ടൽ ഉടമ പങ്കജ് സേനൻ, വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അഡ്വ. വിനോദ് സെൻ, വണ്ടൂർ അബൂബക്കർ, പാച്ചല്ലൂർ അബ്ദുൾ സലിം മൗലവി, ഫാദർ ക്രിസ്തുദാസ് തുടങ്ങിയവർ സംസാരിച്ചു.

നിംസ് മെഡിസിറ്റിയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ രോഗികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നിംസ് മെഡിസിറ്റിയിലെ നഴ്സിംഗ് കോളേജിലെയും ഡെന്റൽ കോളേജിലെയും വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.