astro

മദ്ധ്യാഹ്ന ശേഷം 2 മണി 20 മിനിറ്റ് 20 സെക്കന്റ് വരെ ചോതി ശേഷം വിശാഖം.

അശ്വതി - സ്ത്രീകൾക്ക് സർക്കാർ ജോലിക്ക് യോഗം.

ഭരണി - ധനപരമായ ബുദ്ധിമുട്ട് മാറും.

കാർത്തിക - സംരംഭങ്ങളിൽ അലസതവെടിഞ്ഞ് പ്രവർത്തിക്കണം.

രോഹിണി - തൊഴിൽ മാറ്റം യാത്രാദുരിതം.

മകയിരം - വിവാദങ്ങളിൽ അകപ്പെടരുത്.

തിരുവാതിര - ബാദ്ധ്യതകൾ പ്രയാസപ്പെടുത്തും.

പുണർതം - വ്യാപാരത്തിൽ പൊരുത്തക്കേടുകൾ.

പൂയം - വിദ്യാർത്ഥികൾക്ക് ഉന്നത വിജയം.

ആയില്യം - വൈദ്യരംഗത്ത് പ്രശസ്തിയും ധന വരവും.

മകം - പ്രണയം ശക്തിപ്പെടും. ഔഷധസേവ നിർത്തും.

പൂരം - ജീവിത നിലവാരം മെച്ചപ്പെടുത്തും.

ഉത്രം - വസ്തു തർക്കം പരിഹരിക്കും. ശമ്പള വർദ്ധനവ്.

അത്തം - കരാർ ഇടപാടുകൾ വഴി ധനനേട്ടം.

ചിത്തിര - മറ്റുള്ളവരുടെ അപ്രീതി വരാതെ നോക്കണം.

ചോതി - പ്രണയബന്ധത്തിൽ നിന്ന് പിൻമാറും.

വിശാഖം - കുടുബത്തിൽ ക്ഷേമ പ്രവർത്തനം. പിടിവാശി ഒഴിവാക്കുക.

അനിഴം - ജോലിക്കാർ മുഖേനെ തൊഴിലിൽ നേട്ടം.

കേട്ട - ബന്ധുക്കളുടെ സഹായത്താൽ കുടുംബ സമാധാനം.

മൂലം - ശത്രു ജയം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.

പൂരാടം - വിവാദപരമായ കൂട്ടുകെട്ടുകൾ ഒഴിവാക്കുക.

ഉത്രാടം - ഗുണകരമായ കൂട്ടുകെട്ട് ലഭിക്കും.

തിരുവോണം - വിദേശ യാത്ര തടസപ്പെടും.

അവിട്ടം - ശുഭപ്രതീക്ഷ. സന്താനത്തിന്റെ മംഗല്യതടസം മാറും.

ചതയം - അലങ്കാര പണികളിലൂടെ ധന വരവ്. ഭവന വായ്പ ലഭിച്ചേക്കാം.

പൂരുരുട്ടാതി - വാഹന യോഗം. യാത്രാ ഗുണം.

ഉത്തൃട്ടാതി - വിദേശ കമ്പനിയിൽ അവസരം. അധികാര ലബ്ധി.

രേവതി - ഇടപാടുകളിൽ ചതിവ് പറ്റാതെ നോക്കണം.