1. കേന്ദ്ര സർക്കാരിന്റെ ആദ്യത്തെ വൃക്ഷമിത്ര പുരസ്കാരത്തിന് അർഹയായത്?
സുഗതകുമാരി
2. കേരളത്തിന്റെ ഗംഗ എന്നറിയപ്പെടുന്നത്?
ഭാരതപ്പുഴ
3. കുടുംബശ്രീ വഴി നടപ്പാക്കിയ ജൈവ പാട്ടക്കൃഷി സമ്പ്രദായം?
ഹരിതശ്രീ
4. തിരുമുല്ലവാരം ബീച്ച് ഏത് ജില്ലയിലാണ് ?
കൊല്ലം
5. 'കേരളം വളരുന്നു" രചിച്ചതാര് ?
പാലാ നാരായണൻ നായർ
6. ഷൊർണ്ണൂരിൽ നിന്ന് ഇ.എം.എസ് ആരംഭിച്ച പത്രം?
പ്രഭാതം
7. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കുതോട്ടം കേരളത്തിലെ ഏത് ജില്ലയിലാണ്?
മലപ്പുറം
8. ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയ വർഷം?
1920
9. കേരള കോൺഗ്രസ് സ്ഥാപിച്ചത്?
കെ.എം. ജോർജ്
10. 1917ൽ സമസ്ത കേരള സഹോദരസംഘം സ്ഥാപിച്ചത്?
കെ. അയ്യപ്പൻ
11. തിരുവിതാംകൂറിൽ നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?
എ.കെ. പിള്ള
12. പോളനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം?
കോഴിക്കോട്
13. എം.പി. ഭട്ടതിരിപ്പാടിന്റെ തൂലികാനാമം?
പ്രേംജി
14. കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ ആസ്ഥാനം?
കൊച്ചി
15. 'ഭാർഗവീനിലയം" എന്ന സിനിമയുടെ കഥ ആരുടേതാണ്?
വൈക്കം മുഹമ്മദ് ബഷീർ
16. കോശത്തിലെ ട്രാഫിക് പൊലീസ് ?
ഗോൾഗി വസ്തുക്കൾ
17. മൂർഖൻ പാമ്പിന്റെ വിഷം ബാധിക്കുന്ന ശരീരഭാഗം?
നാഡീവ്യവസ്ഥ
18. പേശികളെക്കുറിച്ചുള്ള പഠനം?
മയോളജി
19. മനുഷ്യശരീരത്തിലെ സാധാരണ ഊഷ്മാവ്?
37 ഡിഗ്രി
20. സ്റ്റെന്റ് ചികിത്സയുമായി ബന്ധപ്പെട്ട അവയവം?
ഹൃദയം.