വർക്കല: ടെലിഫോൺ എക്‌സ്ചേഞ്ച് റോഡിൽ കാർ തലകീഴായി മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. വർക്കല രഘുനാഥപുരം ശ്രീനന്ദനത്തിൽ വിനു (40), ഭാര്യ അഷിതാറോയി (35), മകൾ ഗൗരി (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുത്തൻചന്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ ഇവർ സഞ്ചരിച്ച കാർ റോഡരികിൽ നിറുത്തിയിരുന്ന കാറിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.