ബാലരാമപുരം: വിശ്വകർമ്മജരുടെ പരമ്പരാഗത തൊഴിൽ സംരക്ഷിക്കണമെന്നും വിദ്യാഭ്യാസ സംവരണം,ദേവസ്വം ബോർഡ് നിയമന സംവരണം തുടങ്ങിയവ നടപ്പാക്കണമെന്നും കേരള വിശ്വകർമ്മസഭ പൂങ്കോട് ശാഖ സർക്കാരിനോട് ആവശ്യപ്പെട്ടു. വിശ്വകർമ്മദിനത്തോടനുബന്ധിച്ച് പൂങ്കോട് ശാഖ സംഘടിപ്പിച്ച പൊതു സമ്മേളനം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് മുരുകനാശാരി അദ്ധ്യക്ഷത വഹിച്ചു.സമ്മേളനത്തിൽ അഡ്വ.എം.വിൻസെന്റ് എം.എൽ.എ മുതിർന്ന സമുദായ പ്രവർത്തകരെ ആദരിച്ചു. വർക്കിംഗ് പ്രസിഡന്റ് കെ.കെ.ഹരി പെൻഷൻ വിതരണവും ആചാര്യ ബ്രഹ്മശ്രീ ദിവാകരൻ വാദ്ധ്യാർ അനുഗ്രഹപ്രഭാഷണവും നടത്തി.കെ.സുരേന്ദ്രനാശാരി റിപ്പോർട്ട് ശാഖാ റിപ്പോർട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് ആർ.രാജേഷ്,താലൂക്ക് പ്രസിഡന്റ് വി.ശശിധരൻ ആശാരി,പള്ളിച്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പള്ളിച്ചൽ സതീഷ്, നേമം ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാർ,മെമ്പർ അംബികാദേവി കലാമത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി സി.എസ്.സതീഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് രാമചന്ദ്രനാശാരി നന്ദിയും പറഞ്ഞു.