തിരുവനന്തപുരം: പി.ഡി.പി ചെയർമാൻ അബ്ദുനാസർ മഅ്ദനിയുടെ മോചനത്തിന് മുഖ്യമന്ത്റി പിണറായി വിജയൻ കർണാടക മുഖ്യമന്ത്റിയുമായി ബന്ധപ്പെടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. അൻവാർശേരി ഫോർമർ സ്റ്റുഡന്റ്സ് അസോസിയേഷൻ (അഫ്‌സ) സംസ്ഥാന സമിതി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീലലോഹിതദാസ് നാടാർ, വി.എച്ച്. അലിയാർ മൗലവി, വർക്കല രാജ്, കെ.പി. അബൂബക്കർ ഹസ്റത്ത്, ബീമാപ്പള്ളി റഷീദ്, എച്ച്. ഷെഹീർമൗലവി, കെ.അംബുജാക്ഷൻ, പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ, മൂവാറ്റുപുഴ അഷ്റഫ് മൗലവി, മുത്തുക്കോയ തങ്ങൾ, തടിക്കാട് സഹീദ് മൗലവി, സഫീർഖാൻ മന്നാനി, കാരാളി സുലൈമാൻ ദാരിമി, സയ്യിദ് ബാ അലവി തങ്ങൾ, ഫൈസി അമാനി ബാഖവി, മുഹമ്മദ് ഷെമീം അമാനി, പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി തുടങ്ങിയവർ സംസാരിച്ചു.