nss

കാട്ടാക്കട:കാട്ടാക്കട സുശ്രുത ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റിന്റെയും കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവിസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ പൊന്നറ വാർഡിനെ മാതൃക ഹരിതഗ്രാമമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത പ്രഖ്യാപിച്ചു.സ്കൂൾ പ്രിൻസിപ്പൽ പ്രീതയ്ക്ക് ഔഷധത്തൈ നൽകി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു.സുശ്രുത ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റ് സെക്രട്ടറി ഡോ.കൃഷ്ണകുമാർ,എൻ.എസ്.എസ് ജില്ലാ കൺവീനർ ജോയ് മോൻ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആൽബിൻ എന്നിവർ സംസാരിച്ചു.