കല്ലമ്പലം: കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിൽ സ്പെയ്സ് ക്ലബ് രൂപികരിച്ചു.ഐ.എസ്.ആർ.ഒ സീനിയർ സയന്റിസ്റ്റ് ഡോ: എം.ജി.രാജേന്ദ്രൻ സ്പെയ്സ് ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുൻ ഐ.എസ്.ആർ.ഒ.ചെയർമാൻ സതീഷ് ധവാന്റെ നാമധേയത്തിൽ പ്രവർത്തിക്കുന്ന ക്ലബിൽ അമ്പത് വിദ്യാർത്ഥികൾ അംഗങ്ങളാണ്. ക്ലബിന്റെ ഭാരവാഹികളായ ധന ലക്ഷ്മി ദേവിക, അജ്മൽ, ശ്രീ വിശാഖ്, ആമിന, ഐഫൂന ഷെരീഫ് എന്നിവർക്ക് ചന്ദ്രയാൻ രണ്ടിന്റെ വിവിധ ഘട്ടങ്ങളുടെ ചിത്രങ്ങൾ നൽകിയാണ് ഡോ: എം.ജി രാജേന്ദ്രൻ സതീഷ് ധവാൻ സ്പെയ്സ് ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സീനിയർ പ്രിൻസിപ്പൽ എസ്.സജ്ഞീവ് അദ്ധ്യക്ഷനായിരുന്നു. ബഹിരാകാശത്തെ ഇന്ത്യയുടെയും ലോകരാജ്യങ്ങളുടേയും നേട്ടങ്ങൾ വിദ്യാർത്ഥികളിലെത്തിക്കുക, ബഹിരാകാശചരിത്രം മനസിലാക്കി കൊടുക്കുക, സ്പെയ്സ് എക്സിബിഷൻ വർഷം തോറും സംഘടിപ്പിക്കുക, ബഹിരാകാശ കേന്ദ്രങ്ങൾ സന്ദർശിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് കെ.ടി.സി.ടി സ്പെയ്സ് ക്ലബിന്റെ കീഴിൽ നടക്കുക.ചടങ്ങിൽ കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് മുഖ്യ പ്രഭാഷണം നടത്തി.