general

പാറശാല: ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ പാറശാല ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്‌ഘാടനം ഹരിത കേരള മിഷൻ എക്സിക്യുട്ടീവ് വൈസ് പേഴ്‌സൺ ഡോ.ടി.എൻ. സീമ നിർവഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ പാറശാല ഗ്രാമ പഞ്ചായത്തിനെ തരിശ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു. വണ്ടിച്ചിറ ചാനൽ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.കെ. ബെൻഡാർവിൻ, പാറശാല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സുകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ചുസ്മിത, നിർമ്മല കുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനി ആന്റണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള പുല്ലൂർക്കോണം വാർഡിലെ ഒരു ഏക്കർ തരിശു ഭൂമിയിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃക്ഷ തൈകളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിക്കുന്നതാണ് പച്ചത്തുരുത്ത് പദ്ധതി.