തിരുവനന്തപുരം: റെയിൽവേ സ്വകാര്യവൽക്കരണത്തിന്റെ നിർണായക നടപടിയായി 50 പാതകളിലെ ട്രെയിൻ സർവീസുകൾ സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം അപലപനീയമാണെന്ന് വി.എം. സുധീരൻ പ്രസ്താവിച്ചു.
ഒരുഭാഗത്ത് ജെറ്റ് എയർവെയ്‌സ് ഉൾപ്പെടെ നിരവധി സ്വകാര്യ കമ്പനികൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് റെയിൽവേ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായുള്ള ഈ കുത്സിത നീക്കം. സ്വകാര്യവൽക്കരിച്ചാലേ കാര്യക്ഷമത ഉണ്ടാകൂ എന്ന തെറ്റായ ധാരണ വച്ചു പുലർത്തുന്ന കേന്ദ്ര ഭരണാധികാരികൾ ഇനി 'കേന്ദ്ര മന്ത്രാലയങ്ങളെ' തന്നെ സ്വകാര്യവൽക്കരിച്ചാൽ അത്ഭുതപ്പെടേണ്ടതില്ലെന്നും സുധീരൻ പറഞ്ഞു.