തിരുവനന്തപുരം: ലഹരിവസ്‌തുക്കളുടെ ഉപയോഗം വർദ്ധിച്ചിരിക്കുന്നെന്നും കൗമാരക്കാരായ വിദ്യാർത്ഥികളാണ് ലഹരിമാഫിയയുടെ ലക്ഷ്യമെന്നും എക്‌സൈസ് അസി. കമ്മിഷണർ കെ. പ്രദീപ്കുമാർ പറഞ്ഞു. ഈ കെണിയിൽ വീണുപോകാതിരിക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി, എക്‌സൈസ് വകുപ്പ്, ജനമൈത്രി പൊലീസ് എന്നിവരുടെ ആഭിമുഖ്യത്തിൽ ചാക്ക ഐ.ടി.ഐയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളകൗമുദി ന്യൂസ് എഡിറ്റർ ഡോ. ഇന്ദ്രബാബു ബോധപൗർണമി സന്ദേശം നൽകി. പ്രിൻസിപ്പൽ പി. രാജൻ അദ്ധ്യക്ഷനായി. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ നവാസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്‌സൈസ് സി.ഐ വൈ. ഷിബു ക്ലാസ് നയിച്ചു. എൻ.സി.സി കോ ഓർഡിനേറ്റർ എം.എസ്. ഗണേശ് പിള്ള, പി.ടി.എ പ്രസിഡന്റ് കെ. ജയചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.കെ. രാജേഷ് സ്വാഗതവും കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ കല .എസ്.ഡി നന്ദിയും പറഞ്ഞു. തുടർന്ന് എക്‌സൈസ് എസ്.ഐ നജുമുദ്ദീന്റെ നേതൃത്വത്തിൽ ജനമൈത്രി പൊലീസ് അവതരിപ്പിക്കുന്ന ' പാഠം ഒന്ന് ഒരു മദ്യപാനിയുടെ ആത്മകഥ ' ലഹരിവിരുദ്ധ നാടകവും അരങ്ങേറി.