കിളിമാനൂർ:കെ.എസ്.ആർ.ടി.സി.യിലെതൊഴിലാളികളുടേയും, വ്യവസായത്തിന്റെയും പൂർണമായ സംരക്ഷണം ഉറപ്പ് വരുത്താൻ ശ്രദ്ധിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി .കിളിമാനൂരിൽ കേരളാ സ്റ്റേറ്റ് ട്രാൻസ്പോപോർട്ട് എംപ്ലോയിസ് യൂണിയൻ എ.ഐ.ടി.യു.സി നോർത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കിളിമാനൂർ രാജാ രവിവർമ്മ ആർട്ട് ഗാലറിയിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ നോർത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.അനികുമാർ, അദ്ധ്യക്ഷനായിരുന്നു.ടി. സന്തോഷ് കുമാർ അനുശോചന പ്രമേയവും, എസ് .ഷൈനാ ബീഗം, രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.സ്വാഗത സംഘം കൺവീനർ കെ.ജി.ശ്രീകുമാർ സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി കെ.എസ്.സജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ എസ്.ഗിരീഷ് കുമാർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.എം .ജി രാഹുൽ, അഡ്വ: പി. ആർ .രാജീവ്, എം .ശിവകുമാർ, സി .എസ് അനിൽകുമാർ, എ.എം റാഫി, ബി.എസ്.റജി ,ജി.എൽ. അജീഷ് എന്നിവർ സംസാരിച്ചു.കേരള സ്റ്റേറ്റ് വർക്കേഴ്സ് സഹകരണ സംഘം ത്തിൽ തെരഞ്ഞെടുക്കപ്പെട്ട എംപ്ലോയിസ് യൂണിയൻ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികളായി. എസ്പി.ജയകുമാർ (പ്രസിഡന്റ്) ഷൈനാബീഗം എ.ബിനോയ് വി.സജി (വൈസ് പ്രസിഡന്റുമാർ) എ.അനികുമാർ (സെക്രട്ടറി)സെക്രട്ടറിമാർ: റ്റി.സന്തോഷ് കുമാർ ആർ.രാജേഷ് കുമാർ എൻ.നന്ദൻ (അസി: സെക്രട്ടറിമാർ) ബിനു.എസ് നായർ പ്രതീപ് ഡി.ശ്രീകുമാർ എ.ദിനേഷ് കുമാർ (ഓർഗനൈസിംഗ് സെക്രട്ടറിമാർ, എസ്.ഗിരീഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.