rupees

തിരുവനന്തപുരം: സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് വാർഷിക പൊതുയോഗം പ്രസിഡന്റ് സോളമൻ അലക്സ് ഉദ്ഘാടനം ചെയ്തു. ഈ സാമ്പത്തിക വർഷം 3500 കോടി രൂപയുടെ വായ്പ കർഷകർക്കും ഗ്രാമീണ മേഖലയിലും വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം 2209.51 കോടി രൂപയുടെ വായ്പ ബാങ്ക് അനുവദിച്ചിരുന്നു. ഇതിൽ 732.85 കോടി രൂപ കാർഷിക വായ്പ ഇനത്തിലാണ് വിതരണം ചെയ്തത്. കർഷകർക്ക് കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കാൻ കിസാൻ സമൃദ്ധി സ്കീം, കിസാൻ സമൃദ്ധി പ്ലസ് തുടങ്ങിയ പദ്ധതികൾ ബാങ്ക് ആവിഷ്കരിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് നീലകണ്ഠൻ, മാനേജിംഗ് ഡയറക്ടർ പി. വേണുഗോപാൽ, ജനറൽ മാനേജർ അപർണ പ്രതാപ്, കോ-ഓപറേറ്റീവ് സൊസൈറ്റി അ‌ഡിഷണൽ രജിസ്ട്രാർ പി.എസ് മനോജ് തുടങ്ങിയവർ പങ്കെടുത്തു.