photo

നെടുമങ്ങാട് : എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ ഭാരവാഹികളുടെയും ശാഖാ,വനിതാസംഘം, യൂത്ത്മൂവ്മെന്റ്,സൈബർസേന പ്രവർത്തകരുടെയും സംയുക്തയോഗവും യൂണിയൻ വനിതാസംഘം ഓണാഘോഷവും യൂണിയൻ ആസ്ഥാനത്ത് നടന്നു.ചെയർമാൻ എ.മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു. കൺവീനർ നെടുമങ്ങാട് രാജേഷ് സ്വാഗതം പറഞ്ഞു.യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് ഭാരവാഹികളായ അഡ്വ.കുറുന്താളി പ്രദീപ്,വി.കെ ചന്ദ്രമോഹൻ,ഡോ.എസ് പ്രതാപൻ,ഗോപാലൻ റൈറ്റ്,ജെ.ആർ ബാലചന്ദ്രൻ,യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് നന്ദിയോട് രാജേഷ്,സെക്രട്ടറി പഴകുറ്റി അനിൽകുമാർ,വൈസ് പ്രസിഡന്റ് ചെല്ലാംകോട് സുരാജ്, കമ്മിറ്റിയംഗങ്ങളായ ജിജു,രഞ്ജിത്ത്,ഷാജി,വൈശാഖ്,വനിതാസംഘം ചെയർപേഴ്‌സൺ ലതാകുമാരി,കൺവീനർ കൃഷ്ണാറൈറ്റ്,കമ്മിറ്റിയംഗങ്ങളായ ജയാ വസന്ത്,ശ്രീലത,സിമി,ഷീല എന്നിവർ പ്രസംഗിച്ചു. വനിതാസംഘം പ്രവർത്തക കലാകുമാരി നന്ദി പറഞ്ഞു.