തിരുവനന്തപുരം: കേരള സർവകലാശാല, സ്‌കൂൾ, പോളി തിരഞ്ഞെടുപ്പുകളുടെ മറവിൽ എസ്.എഫ്.ഐ വ്യപകമായി അക്രമം അഴിച്ചുവിട്ടിട്ടും. ആക്രമണത്തിനിരയായ എ.ഐ.എസ്.എഫ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനാ പ്രവർത്തകർക്ക് നേരെ കള്ളക്കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് എസ്.എഫ്.ഐയ്ക്ക് ഒത്താശ ചെയ്യുകയാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന ഭാരവാഹികൾ ആരോപിച്ചു. ഇരയോടൊപ്പം നിൽക്കേണ്ട പൊലീസ് വേട്ടക്കാരനൊപ്പമാണ് നിൽക്കുന്നത്. എ.ഐ.എസ്.എഫ് പ്രവർത്തകരെ ആക്രമിക്കുന്ന എസ്.എഫ്.ഐ സമീപം ശരിയല്ല. ഇടതുപക്ഷ ഐക്യം കൂടുതൽ ശക്തിപ്പെടേണ്ട ഇക്കാലത്ത് ഇത്തരം ആക്രമണങ്ങൾ വർഗീയ, വലുതുപക്ഷ സംഘടനകൾക്ക് ഗുണം ചെയ്യും.
ഇടതുപക്ഷ രാഷ്ട്രീയത്തിനു ഏറെ പ്രസക്തിയുള്ള ഇക്കാലത്ത് ഇടതുപക്ഷത്തിന്റെ അന്തകവിത്തായി മാറുന്ന ഇത്തരം സമീപനങ്ങളിൽ നിന്നും എസ്.എഫ്.ഐ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിരോധം തീർക്കുമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കബീറും സെക്രട്ടറി ജെ.അരുൺ ബാബുവും അറിയിച്ചു.