1

നേമം: നവരാത്രി ഘോഷയാത്രയ്‌ക്ക് ഇന്നലെ പ്രാവച്ചമ്പലത്തും നേമത്തും ഗംഭീര സ്വീകരണം നൽകി. നേമത്ത് നഗരസഭയുടെ സ്വീകരണവും തഹസീൽദാരുടെ നേതൃത്വത്തിലുള്ള ആചാരപരമായ സ്വീകരണവും നടന്നു. വില്ലേജ് ഓഫീസിൽ ഇറക്കിപൂജയും നടത്തി. നേമത്തെ വിവിധ സ്ഥലങ്ങളിൽ നൽകിയ സ്വീകരണച്ചടങ്ങുകളിൽ എം.എൽ.എമാരായ ഒ. രാജഗോപാൽ, ഐ.ബി. സതീഷ്, മേയർ വി.കെ. പ്രശാന്ത്, തഹസീൽദാർ സി. പദ്മചന്ദ്രക്കുറിപ്പ്, കൗൺസിലർമാരായ എസ്. സഫീറാബീഗം, എം.ആർ. ഗോപൻ, ജി.എസ്. ആശാനാഥ്, എ. വിജയൻ, ആർ. സനിൽകുമാർ, വില്ലേജ് ഒാഫീസർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.