തിരുവനന്തപുരം: ജനാധിപത്യത്തെ പാവനാടകം പോലെയാക്കരുതെന്ന് ‌സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ജനാധിപത്യം പുതുക്കിപ്പണിയാത്ത സമൂഹങ്ങൾ പുരോഗതി കൈവരിക്കില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. ഉഗാണ്ടയിൽ നടക്കുന്ന കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രക്രിയകൾ പരിപോഷിപ്പിക്കുന്ന പുതിയ പ്രശ്നങ്ങളും മേഖലകളും കണ്ടെത്തേണ്ടത് പാർലമെന്റേറിയന്മാരുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.